രോഹിത്തിനെ വൈറ്റ് ബോള്‍ ക്രിക്കറ്റിലെ ഏറ്റവും മികച്ച താരമെന്ന് വിളിച്ച് ഗംഭീര്‍, നന്ദിയറിച്ച് ഹിറ്റ്മാന്‍

Sports Correspondent

പരിമിത ഓവര്‍ ക്രിക്കറ്റിലെ ഏറ്റവും മികച്ച താരമാണ് രോഹിത് ശര്‍മ്മയെന്ന് പറഞ്ഞ് ഗൗതം ഗംഭീര്‍. താരത്തിന്റെ ജന്മദിനത്തില്‍ ആശംസകള്‍ അര്‍പ്പിച്ച് ട്വിറ്ററിലൂടെയാണ് സന്ദേശം ഗംഭീര്‍ കൈമാറിയത്. ലോകത്തിലെ ഏറ്റവും മികച്ച വൈറ്റ് ബോള്‍ ക്രിക്കറ്റര്‍ എന്ന് രോഹിത്തിനെ വിളിച്ച ഗംഭീര്‍ മികച്ചൊരു വര്‍ഷമാകട്ടെ ഈ പുതിയ ജന്മദിന വര്‍ഷമെന്ന ആശംസയും കൈമാറി.

ഇതിന് നന്ദി പറഞ്ഞ ട്വീറ്റില്‍ ഗംഭീറിന്റെ എംപിയായുള്ള ജോലിയെക്കുറിച്ച് നല്ലത് പറയുവാന്‍ രോഹിത് മടിച്ചില്ല. തന്നെ വൈറ്റ് ബോള്‍ ക്രിക്കറ്റിലെ മികച്ച താരം എന്ന് വിളിച്ചത് ശരിയാണോ എന്നറിയില്ലെങ്കിലും ഗൗതം ഗംഭീര്‍ എംപിയായി കൊറോണ പോരാട്ടത്തിനായി ചെയ്യുന്ന കാര്യങ്ങള്‍ മികച്ചതാണെന്ന് രോഹിത് പറഞ്ഞു.