“പി എസ് ജിയുടെ കിരീടം കോവിഡ് പ്രതിരോധത്തിനായി പ്രവർത്തിക്കുന്നവർക്കായി സമർപ്പിക്കുന്നു

Newsroom

കഴിഞ്ഞ ദിവസം പി എസ് ജിയെ ഫ്രഞ്ച് ലീഗ് ചാമ്പ്യന്മാരാക്കി പ്രഖ്യാപിച്ചിരുന്നു. ഈ കിരീടം കോവിഡ് 19ന്റെ ഭാഗമായി പ്രതിരോധ പ്രവർത്തനങ്ങളിൽ മുന്നിൽ ഉള്ളവർക്ക് സമർപ്പിക്കുന്നതായി പി എസ് ജി ക്ലബ് ചെയർമാൻ നാസർ അൽ ഖലീഫി പറഞ്ഞു. ഫ്രാൻസിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലും ആരോഗ്യ പ്രവർത്തകരും മറ്റു സന്നദ്ധ പ്രവർത്തകരും നടത്തുന്ന ത്യാഗങ്ങൾ വളരെ വലുതാണെന്നും അവരോട് നന്ദി പറഞ്ഞാൽ മതിയാകില്ല എന്നും അദ്ദേഹം പറഞ്ഞു.

ലീഗ് ഉപേക്ഷിക്കാൻ ഉള്ള ഗവണ്മെന്റിന്റെ തീരുമാനം അംഗീകരിക്കുന്നു എന്നും ഗവണ്മെന്റിനെ പോലെ തന്നെ ആരോഗ്യമാണ് ഏറ്റവും പ്രധാനം എന്നു തന്നെയാണ് പി എസ് ജിയും വിശ്വസിക്കുന്നത് എന്നും നാസർ പറഞ്ഞു. ഈ വിഷമ ഘട്ടത്തിൽ ലഭിച്ച കിരീടം കുറച്ചു പേരിൽ എങ്കിലും സന്തോഷം എത്തിക്കും എന്ന് പ്രതീക്ഷിക്കുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.