ലിംഗ്ദോഹ് ബെംഗളൂരു എഫ് സി വിടുന്നു, വീണ്ടും കൊൽക്കത്തയിലേക്ക്

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

മധ്യനിര താരം യുജിൻസൺ ലിങ്ദോഹ് ബെംഗളൂരു എഫ് സി വിടാൻ തീരുമാനിച്ചു. ക്ലബും താരവുമായി എത്തിയ ധാരണയുടെ അടിസ്ഥാനത്തിലാണ് ലിങ്ദോഹ് ക്ലബ് വിടുന്നത്. കഴിഞ്ഞ സീസണിൽ എ ടി കെ കൊൽക്കത്ത വിട്ടായിരുന്നു ലിംഗ്ദോഹ് തന്റെ പഴയ ക്ലബായ ബെംഗളൂരു എഫ് സിയിൽ മടങ്ങി എത്തിയത്. എന്നാൽ ബെംഗളൂരുവിലും തന്റെ പഴയ ഫോമിലേക്ക് മടങ്ങിയെത്താൻ ലിങ്ദോഹിനായില്ല‌.

ബെംഗളൂരുവിൽ ഈ സീസണിൽ അധികം അവസരവും ലിംഗ് ദോഹിന് ലഭിച്ചിരുന്നില്ല. ആകെ 5 മത്സരങ്ങൾ മാത്രമാണ് ഈ സീസണിൽ ലിംഗ്ദോഹ് കളിച്ചത്. ഇപ്പോൾ കൊൽക്കത്തൻ ശക്തികളായ ഈസ്റ്റ് ബംഗാൾ ആണ് ലിംഗ്ദോഹിനായി രംഗത്തുള്ളത്. താരം ഈസ്റ്റ് ബംഗാളിലേക്ക് തന്നെ എത്തും എന്നാണ് കരുതപ്പെടുന്നത്.