ഗോവയെ നയിക്കാൻ ബാഴ്സലോണയിൽ നിന്ന് ഒരു യുവ കോച്ച്

Newsroom

ലൊബേര ക്ലബ് വിട്ടതിനു ശേഷം ഒരു സ്ഥിര കോച്ചില്ലാതിരുന്ന എഫ് സി ഗോവ അവരുടെ പുതിയ പരിശീലകനെ കണ്ടെത്തിയിരിക്കുകയാണ്. ഒരു യുവ പരിശീലകനുമായാണ് ഗോവ കരാർ ധാരണയിൽ ആയിരിക്കുന്നത്. 39കാരനായ ഫെറാണ്ടോ. ബാഴ്സലോണ സ്വദേശിയാണ് ജുവാൻ ഫെറാണ്ടോ. നിരവധി ലാലിഗ ക്ലബുകൾക്ക് ഒപ്പവും വലിയ താരങ്ങൾക്ക് ഒപ്പവും പ്രവർത്തിച്ചിട്ടുള്ള ആളാണ് ഫെറാണ്ടോ.

മലാഗ, എസ്പാനിയോൾ എന്നീ ലാലിഗ ടീമുകൾക്ക് ഒപ്പം പ്രവർത്തിച്ചിട്ടുണ്ട്. മുമ്പ് മലാഗ ബി ടീമിന്റെ മുഖ്യ പരിശീലകനും ആയിട്ടുണ്ട്. വാൻ പേഴ്സിയുടെയും ഫാബ്രിഗസിന്റെയും ഒക്കെ ട്രെയിനർ ആയും ഇദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. അവസാനമായി ഗ്രീക്ക് ക്ലബായ വോലോസ് എഫ് സിയിലാണ് പ്രവർത്തിച്ചത്.