ക്രിക്കറ്റില്‍ നിന്ന് വിട്ട് നില്‍ക്കുന്ന ഏറ്റവും ദൈര്‍ഘ്യമേറിയ കാലമാണ് ഇതെന്ന് പറഞ്ഞ് ഇന്ത്യന്‍ ടെസ്റ്റ് ഓപ്പണര്‍ മയാംഗ് അഗര്‍വാല്‍. നെറ്റ്സില്‍ ബാറ്റ് ചെയ്തിട്ട് കുറേ അധികം ദിവസമായെന്ന് പറഞ്ഞ താരം പൊതുവേ കളിക്കാര്‍ക്കെല്ലാം തിരക്കേറിയ ഷെഡ്യൂളാണുള്ളതെന്നും എന്നാല്‍ ഇപ്പോള്‍ വീട്ടിലിരിക്കുന്നത് നല്ലതാണെന്ന് പറഞ്ഞു. ഈ ബ്രേക്ക് ഒരു തരത്തില്‍ നല്ലതാണ്.
പക്ഷേ എന്ന് തിരിച്ച് മടങ്ങാനാകുമെന്നും ഇതെല്ലാം എന്ന് കഴയും എന്ന് അറിയാത്തതും അല്പം ബുദ്ധിമുട്ടാണെന്ന് മയാഗ് പറഞ്ഞു. സര്‍ക്കാരിന്റെ തീരുമാനങ്ങളെ അംഗീകരിച്ച് വീട്ടിനുള്ളില്‍ ഇരിക്കുകയാണ് ഉത്തരവാദിത്വപ്പെട്ട് താരമെന്ന നിലയില്‍ തനിക്ക് ചെയ്യാനാകുന്നതെന്ന് മയാംഗ് വെളിപ്പെടുത്തി.
ലോക്ക്ഡൗണ്‍ തുടങ്ങിയ സമയത്ത് വീട്ടില്‍ ആര്‍ക്കും ഒരു ഗുണമില്ലാത്ത വ്യക്തിയാണ് താനെന്ന ചിന്ത് തനിക്ക് വന്നുവെന്ന് മയാംഗ് പറഞ്ഞു. തനിക്ക് വീട്ടിലുള്ളവര്‍ക്ക് മൂല്യമുള്ള എന്തെങ്കിലും ചെയ്യാനാകുമോ എന്നാണ് താന്‍ ഈ ലോക്ക്ഡൗണ്‍ കാലത്ത് ശ്രമിക്കുന്നതെന്നും മയാംഗ് പറഞ്ഞു.