മുന്‍ ഓസ്ട്രേലിയന്‍ ഓള്‍റൗണ്ടര്‍ ഗ്രെയിം വാട്സണ്‍ ഇന്നലെ അന്തരിച്ചു. നീണ്ട കാലത്തെ ക്യാന്‍സര്‍ അസുഖ ബാധയെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു താരം. 1960-70കളില്‍ ഓസ്ട്രേലിയയ്ക്ക് വേണ്ടി കളിച്ച താരം ക്രിക്കറ്റില്‍ മാത്രമല്ല തിളങ്ങിയത്. വാട്സണ്‍ ഓസ്ട്രേലിയയ്ക്ക് വേണ്ടി വെറും 5 ടെസ്റ്റും രണ്ട് ഏകദിനവും മാത്രമാണ് കളിച്ചതെങ്കിലും അവിടുത്തെ വളരെ പ്രസിദ്ധനായ സ്പോര്‍ട്സ് താരമായാണ് അറിയപ്പെ്ടടിരുന്നത്.
ക്രിക്കറ്റും എഎഫ്എലും ഒരു പോലെ കൈകാര്യം ചെയ്താണ് തന്റെ കരിയറിനെ വാട്സണ്‍ മുന്നോട്ട് നയിച്ചത്. മൂന്ന് ഷെഫീല്‍ഡ് ഷീല്‍ഡ് ടീമുകളെയും വാട്സണ്‍ പ്രതിനിധാനം ചെയ്തിട്ടുണ്ട്. താരത്തിന്റെ പരിക്കാണ് ക്രിക്കറ്റില്‍ നിന്ന് താരത്തിനെ വിട്ട് നില്‍ക്കുവാന്‍ പ്രേരിപ്പിച്ചത്.
ടോണി ഗ്രെയ്ഗിന്റെ ഫുള്‍ടോസ് താരത്തിന്റെ മുഖത്തിടിച്ചത് താരത്തിന്റെ കരിയര്‍ അവസാനിപ്പിക്കുന്നതിന് തുല്യമായിരുന്നു. ക്രിക്കറ്റ് മതിയാക്കണമെന്ന് ഉപദേശം ലഭിച്ചുവെങ്കിലും ഏതാനും വര്‍ഷം കൂടി കളിച്ച ശേഷമാണ് താരം ക്രിക്കറ്റ് അവസാനിപ്പിച്ചത്.