ഐ.സി.സിയുടെ ചെയർമാനായി ഇന്ത്യക്കാരനായ ശശാങ്ക് മനോഹർ രണ്ട് മാസം അധികം തുടരും. നേരത്തെ ശശാങ്ക് മനോഹർ ജൂണിൽ സ്ഥാനം ഒഴിയേണ്ടതായിരുന്നു. എന്നാൽ കൊറോണ വൈറസ് ബാധയെ തുടർന്ന് ഐ.സി.സിയുടെ ബോർഡ് മീറ്റിംഗ് മാറ്റിവെച്ചതിനെ തുടർന്ന് ശശാങ്ക് മനോഹർ പുതിയ ചെയർമാനെ തിരഞ്ഞെടുക്കുന്നത് വരെ തുടരേണ്ടി വരും.
നിലവിലെ സാഹചര്യത്തിൽ അടുത്ത ഓഗസ്റ്റ് മാസത്തിൽ മാത്രമാവും ഐ.സി.സിയുടെ ബോർഡ് മീറ്റിംഗ് നടക്കുക. ഇംഗ്ലണ്ട് & വെയിൽസ് ക്രിക്കറ്റ് ബോർഡ് ചെയർമാൻ കോളിൻ ഗ്രേവ്സ് ഐ.സി.സി ചെയർമാനാവുമെന്ന് കരുതുന്നത്. വീണ്ടും ഐ.സി.സി ചെയർമാനായി തിരഞ്ഞെടുക്കുന്നതിൽ നിന്ന് ശശാങ്ക് മനോഹർ വിട്ടുനിൽക്കാൻ തീരുമാനിച്ചതോടെയാണ് കോളിൻ ഗ്രേവ്സിന് അവസരം തെളിഞ്ഞത്.