ഫുട്ബോൾ പുനരാരംഭിക്കും വരെ ശമ്പളം വേണ്ട എന്ന് ഫോർലാൻ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഉറുഗ്വേ ഇതിഹാസം ഫോർലാൻ ഇപ്പോൾ പരിശീലക വേഷത്തിലാണ് ഉള്ളത്. ഉറുഗ്വേയിലെ ഇതിഹാസ ക്ലബായ പെനറോളിന്റെ പരിശീലകനായാണ് ഫോർലാൻ പ്രവർത്തിക്കുന്നത്. കൊറോണ കാലത്ത് ഫുട്ബോൾ നടക്കാത്ത അവസ്ഥയാണ് ഉറുഗ്വേയിലും ഉള്ളത്. ഈ അവസരത്തിൽ ഫുട്ബോൾ പുനരാരംഭിക്കുന്നത് വരെ തനിക്ക് ശമ്പളമേ ക്ലബ് നൽകേണ്ടതില്ല എന്ന് ഫോർലാൻ ക്ലബിനെ അറിയിച്ചു.

ക്ലബ് ആവശ്യപ്പെടുന്നതിന് മുമ്പ് തന്നെ ഫോർലാൻ ക്ലബിനെ തന്റെ ഈ തീരുമാനം അറിയിക്കുകയായിരുന്നു. കഴിഞ്ഞ സീസൺ അവസാനത്തോടെ ഫോർലാൻ ഫുട്ബോൾ കരിയർ അവസാനിപ്പിച്ചിരുന്നു. അതിനു ശേഷമാണ് ഫോർലാൻ പെനറോളിന്റെ ചുമതലയേറ്റത്. ഇതേ ക്ലബിന്റെ യൂത്ത് ടീമിലൂടെ ആയിരുന്നു ഫോർലാൻ വളർന്നു വന്നത്.