ചെന്നൈയിനായി ഗോളടിച്ചു കൂട്ടിയ വാൽസ്കിസിന് വമ്പൻ ഓഫറുമായി കേരള ബ്ലാസ്റ്റേഴ്സ്

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

പുതിയ ഐ എസ് എൽ സീസണായി ഒരുങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സ് ഒരു വൻ ട്രാൻസ്ഫറിന് ഒരുങ്ങുകയാണ്. ഈ കഴിഞ്ഞ ഐ എസ് എല്ലിലെ ഗോൾഡൻ ബൂട്ട് ജേതാവായ വാൽസ്കിസിനായി കേരള ബ്ലാസ്റ്റേഴ്സ് വൻ ഓഫർ തന്നെയാണ് നൽകിയിരിക്കുന്നത്. ചെന്നൈയിൻ എഫ് സി താരത്തിന് വാഗ്ദാനം ചെയ്ത പുതിയ ഓഫർ താരം ഇതുവരെ സ്വീകരിച്ചിട്ടില്ല. ഇത് മുതലെടുക്കാനാണ് കേരള ബ്ലാസ്റ്റേഴ്സ് ഓഫർ വെച്ചിരിക്കുന്നത്.

ഇപ്പോൾ വാൽസ്കിസ് ചെന്നൈയിനിൽ വാങ്ങുന്നതിനേക്കാൾ വലിയ ശമ്പളം ആണ് കേരള ബ്ലാസ്റ്റേഴ്സിന്റെ വാഗ്ദാനം. താരത്തിന് വേണ്ടി ഹൈദരാബാദ് എഫ് സിയും രംഗത്തുണ്ട്. ഏതു ക്ലബിൽ പോകണം എന്നത് വാൽസ്കിസിന്റെ തീരുമാനമായിരിക്കും. ഈ ഐ എസ് എൽ ഫൈനലിൽ അടക്കം 15 ഗോളുകൾ വാൽസ്കിസ് അടിച്ചു കൂട്ടിയിരുന്നു. ആറ് അസിസ്റ്റും താരം സംഭാവന നൽകി‌.

ലിത്വാനിയൻ സ്ട്രൈക്കറായ നെരിജുസ് വാൽസ്കിസ് കഴിഞ്ഞ സീസൺ തുക്കത്തിൽ ആണ് ചെന്നൈയിനിൽ എത്തിയത്. ഇസ്രായേൽ ക്ലബായ ഹാപോൽ ടെൽ അവീവിലായിരുന്നു ഇതിനു മുമ്പ് വാൽസ്കിസ് കളിച്ചിരുന്നത്. ഇസ്രായീലി ക്ലബായ യഹൂദ, തായ് ക്ലബായ റചാബുരി എന്നിവർക്കായും കളിച്ചിട്ടുണ്ട്. ലിത്വാനിയ ദേശീയ ടീമിലെ സജീവ സാന്നിദ്ധ്യമായിരുന്ന താരം രാജ്യത്തിനായി ഇരുപതിൽ അധികം മത്സരങ്ങൾ കളിച്ചിട്ടുണ്ട്.