“വാർണറും സ്മിത്തും ഇല്ലാത്തത് കൊണ്ടാണ് ഇന്ത്യ ഓസ്ട്രേലിയയിൽ ടെസ്റ്റ് പരമ്പര ജയിച്ചത്”

Staff Reporter

കഴിഞ്ഞ വർഷം ഓസ്ട്രേലിയയിൽ ഇന്ത്യ ടെസ്റ്റ് പരമ്പര ജയിച്ചത് ഓസ്ട്രേലിയ ടീം ദുർബലമായതുകൊണ്ടാണെന്ന് മുൻ പാകിസ്ഥാൻ താരം വഖാർ യൂനിസ്.  ഇന്ത്യ മികച്ച ടീം ആണെങ്കിലും വിലക്ക് മൂലം സൂപ്പർ താരങ്ങളായ സ്റ്റീവ് സ്മിത്തും ഡേവിഡ് വാർണറും ഇല്ലാത്തതാണ് ഇന്ത്യക്ക് ഗുണമായതെന്നും വഖാർ യൂനിസ് പറഞ്ഞു.

ഇന്ത്യ മികച്ച പ്രകടനം പുറത്തെടുത്തുവെന്നും ഇന്ത്യ മികച്ച ടീം ആണെന്നും വഖാർ യൂനിസ് പറഞ്ഞു. എന്നാൽ അതെ സമയം ഓസ്‌ട്രേലിയൻ ടീം ഒരു മോശം ഘട്ടത്തിലൂടെ കടന്നുപോവുന്ന സമയത്താണ് ഇന്ത്യക്കെതിരെ കളിച്ചതെന്നും അവരുടെ ടീമിൽ സ്റ്റീവ് സ്മിത്തും ഡേവിഡ് വാർണറും ഉണ്ടായിരുന്നില്ലെന്നും വഖാർ യൂനിസ് പറഞ്ഞു.

ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പരക്കിടെ പന്ത് ചുരണ്ടൽ വിവാദത്തിൽ പെട്ടാണ് സ്റ്റീവ് സ്മിത്തിനും ഡേവിഡ് വാർണർക്കും ഓസ്ട്രേലിയ വിലക്കേർപ്പെടുത്തിയത്. ഓസ്ട്രേലിയയിൽ പരമ്പര നേടിയ ഇന്ത്യ ഈ നേട്ടം