കൊറോണ വൈറസ് ബാധയെ തുടർന്ന് ദുരിതം അനുഭവിക്കുന്ന നിരാലംബർക്ക് 50 ലക്ഷം രൂപയുടെ അരി സംഭാവന ചെയ്ത് ബി.സി.സി. പ്രസിഡന്റും മുൻ ഇന്ത്യൻ ക്യാപ്റ്റനുമായ സൗരവ് ഗാംഗുലി. ലാൽ ബാബ റൈസും ഗാംഗുലിയും ചേർന്നാണ് അരി വിതരണം ചെയ്യുക. കേന്ദ്ര സർക്കാർ കഴിഞ്ഞ ദിവസമാണ് ഇന്ത്യയിൽ മുഴുവൻ 21 ദിവസത്തെ ലോക്ക് ഡൗൺ പ്രഖ്യാപിച്ചത്. തുടർന്ന് സുരക്ഷായുടെ ഭാഗമായി സർക്കാർ സ്കൂളുകളിൽ നിൽക്കുന്ന ആളുകൾക്കാണ് അരി വിതരണം ചെയ്യുക.
ബംഗാൾ ക്രിക്കറ്റ് അസോസിയേഷനാണ് ഗാംഗുലി 50 ലക്ഷം രൂപയുടെ അരി സംഭാവന ചെയ്യുന്ന വിവരം അറിയിച്ചത്. ഗാംഗുലിയുടെ പാത പിന്തുടർന്ന് ബാക്കിയുള്ളവരും സഹായം ചെയ്യാൻ രംഗത്ത് വരണമെന്നും ബംഗാൾ ക്രിക്കറ്റ് അസോസിയേഷൻ പറഞ്ഞു. നിലവിൽ ഇന്ത്യയിൽ 600ൽ അധികം കൊറോണ വൈറസ് ബാധ റിപ്പോർട് ചെയ്തിട്ടുണ്ട്.