ഇത് പരീക്ഷണത്തിന്റെ കാലം, ഒരുമിച്ച് നിന്ന് നേരിടാം : വിരാട് കോഹ്‌ലി

Staff Reporter

കൊറോണ വൈറസ് ബാധ എല്ലാവരും ഒരുമിച്ച് നേരിടണമെന്ന് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലി. ഇത് പരീക്ഷണത്തിന്റെ കാലമാണെന്നും ഈ കാര്യത്തെ ഗൗരവത്തോടെ കണ്ട് എല്ലാവരും ഒറ്റകെട്ടായി നേരിടണമെന്നുമാണ് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലി പറഞ്ഞത്.

ഇന്ത്യയൊട്ടാകെ കേന്ദ്ര സർക്കാർ 21 ദിവസത്തെ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിന് ശേഷമാണ് ഭാര്യ അനുഷ്ക ശർമ്മയോടൊത്ത് വിരാട് കോഹ്‌ലി സോഷ്യൽ മീഡിയയിൽ വീഡിയോ പോസ്റ്റ് ചെയ്തത്. ഈ സമയത്ത് എല്ലാവരും സ്വന്തം വീട്ടിൽ കഴിയണമെന്നും ആൾക്കൂട്ടങ്ങളിൽ നിന്ന് വിട്ടുനിൽക്കണമെന്നും വിരാട് കോഹ്‌ലി പറഞ്ഞു. കൊറോണ വൈറസ് ബാധ ഇന്ത്യയിൽ പടരുന്നതിനിടെയാണ് കഴിഞ്ഞ ദിവസം ഇന്ത്യൻ പ്രധാനമന്ത്രി 21 ദിവസം രാജ്യം മുഴുവൻ ലോക്ക് ഡൗൺ പ്രഖ്യാപിച്ചത്.