കൊറോണ കാരണം എല്ലാ കായിക മത്സരങ്ങളും നിലച്ച അവസ്ഥയാണ് സ്പെയിനിൽ. അവിടെ ബാഴ്സലോണയുടെ ബാസ്ക്കറ്റ്ബോൾ ടീമാകട്ടെ വലിയ സാമ്പത്തിക പ്രതിസന്ധിയിലുമാണ് ഉള്ളത്. ഇപ്പോൾ ബാസ്കറ്റ്ബോൾ താരങ്ങളോട് ബാഴ്സലോണ ആവശ്യപ്പെട്ടിരിക്കുന്നത് വലിയ കാര്യമാണ്.അവരുടെ ശമ്പളത്തിന്റെ 70 ശതമാനം വേണ്ടെന്ന് വെക്കണം എന്നാണ് ക്ലബിന്റെ ആവശ്യം.
സ്പെയിനിലെ മറ്റു ബാസ്ക്കറ്റ്ബോൾ ടീമുകളും സമാനമായ നീക്കം നടത്തുകയാണ്. ബാഴ്സലോണ മാനേജ്മെന്റ് ഇതിനകം തന്നെ ബാഴ്സലോണ ബാസ്കറ്റ്ബോൾ ടീമുമായി ചർച്ചകൾ നടത്തി. നേരത്തെ ഫുട്ബോൾ ടീമിനോടും ശമ്പളം കുറക്കാൻ ബാഴ്സലോണ ആവശ്യപ്പെട്ടിരുന്നു. ആ ചർച്ചകളും പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്.