കൊറോണ വൈറസ് ബാധയെ തുടർന്ന് ദക്ഷിണാഫ്രിക്കയിലെ മുഴുവൻ ക്രിക്കറ്റ് മത്സരങ്ങളും 60 ദിവസത്തേക്ക് നിർത്തി വെച്ച് ക്രിക്കറ്റ് ദക്ഷിണാഫ്രിക്ക. കൊറോണ വൈറസ് ബാധ ദക്ഷിണാഫ്രിക്കയിൽ ദേശീയ ദുരന്തമായി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ക്രിക്കറ്റ് മത്സരങ്ങൾ നിർത്തിവെക്കാൻ ക്രിക്കറ്റ് ദക്ഷിണാഫ്രിക്ക തീരുമാനിച്ചത്.
ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റിന്റെ സീസൺ അവസാനിക്കാൻ നാല് ആഴ്ചകൾ ബാക്കി നിൽക്കെയാണ് 60 ദിവസത്തേക്ക് എല്ലാ തരത്തിലുമുള്ള ക്രിക്കറ്റുകൾ നിർത്തിവെച്ചുകൊണ്ടുള്ള പ്രഖ്യാപനം നടത്തിയത്. ഇത് പ്രകാരം സെമി ഫൈനൽ വരെ എത്തിയ ഫ്രാഞ്ചൈസി ഏകദിന കപ്പും നാല് ദിവസം നീണ്ടുനിൽക്കുന്ന ഫ്രാഞ്ചൈസി മത്സരവും പരിപൂർണമാവാതെ നിർത്തേണ്ടിവരും. ഇത് കൂടാതെ ലിസ്റ്റ് എ മത്സരങ്ങളും സെമി പ്രഫഷണൽ മത്സരങ്ങളും ജൂനിയർ മത്സരങ്ങളും റദ്ധാക്കിയിട്ടുണ്ട്.
നേരത്തെ ദക്ഷിണാഫ്രിക്കൻ ടീമിന്റെ ഇന്ത്യൻ പര്യടനവും ഓസ്ട്രേലിയൻ വനിതകളുടെ ദക്ഷിണാഫ്രിക്കൻ പര്യടനവും റദ്ധാക്കിയിരുന്നു.