കൊറോണ വൈറസ് ബാധയും ജനങ്ങളുടെ ആരോഗ്യവുമാണ് പ്രധാന വിഷയം എന്നും യൂറോ കപ്പ് അല്ല കാര്യം എന്നും ഇറ്റലിയുടെ പരിശീലകൻ മാൻചിനി പറഞ്ഞു. യൂറോ കപ്പ് നടന്നില്ല എങ്കിലും പ്രശ്നമില്ല ആരോഗ്യം മാത്രമാണ് വിഷയം എന്നും അദ്ദേഹം പറഞ്ഞു. മനുഷ്യർ മരിക്കുന്നത് വലിയ സങ്കടം നൽകുന്നു എന്നും ഇറ്റലിയുടെകോച്ച് പറഞ്ഞു.
യൂറോ കപ്പ് മാറ്റിവെച്ചാൽ അടുത്ത വർഷം അത് കളിക്കാം. ജനങ്ങളുടെ കാര്യം അങ്ങനെയല്ല. മാഞ്ചിനി പറഞ്ഞു. യൂറോ കപ്പ് മാറ്റുമോ ഇല്ലയോ എന്നത് നാളെ അറിയാൻ ആകുമെന്ന് പ്രതീക്ഷിക്കുന്നു എന്നും മാൻചിനി പറഞ്ഞു. ഇനി ഫുട്ബോൾ പുനരാരംഭിച്ചാൽ ആദ്യം താരങ്ങൾക്ക് രണ്ടാഴ്ച പരിശീലനം നടത്താൻ അവസരം നൽകണം എന്നും മാൻചിനി കൂട്ടിച്ചേർത്തു.