നാപോളിക്ക് എതിരായ ബാഴ്സലോണ സ്ക്വാഡ് പ്രഖ്യാപിച്ചു

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ചാമ്പ്യൻസ് ലീഗിലെ നാളെ നടക്കുന്ന മത്സരത്തിനായുള്ള സ്ക്വാഡ് ബാഴ്സലോണ പ്രഖ്യാപിച്ചു. എവേ മത്സരത്തിൽ ഇറ്റാലിയൻ ക്ലബായ നാപോളിയെ ആണ് ബാഴ്സലോണ നേരിടുന്നത്. പ്രമുഖ താരങ്ങൾ ഒക്കെ ബാഴ്സലോണ സ്ക്വാഡിൽ ഉണ്ട്. പുതിയ സൈനിംഗ് ആയ ബ്രെത്വൈറ്റ് സ്ക്വാഡിൽ ഉണ്ട് എങ്കിലും ചാമ്പ്യൻസ് ലീഗിൽ രജിസ്റ്റർ ചെയ്യാത്തതിനാൽ അദ്ദേഹത്തിന് നാപോളിക്ക് എതിരെ കളിക്കാൻ ആകില്ല.

പരിക്കേറ്റ് പുറത്തായ സെരിജി റൊബേർട്ടോ സ്ക്വാഡിൽ ഇല്ല. നീണ്ടകാല പരിക്ക് ലിസ്റ്റിൽ ഉള്ള ഡെംബലെ, സുവാരസ് എന്നിവരും സ്ക്വാഡിൽ ഇല്ല. പ്രമുഖരായ മെസ്സി, ഗ്രീസ്മൻ തുടങ്ങിയവർ എല്ലാം ടീമിൽ ഉണ്ട്. നാളെ രാത്രി 1.30നാണ് മത്സരം നടക്കുന്നത്.

സ്ക്വാഡ്;
1. ter Stegen
2. N. Semedo
3. Piqué
4. I. Rakitic
5. Sergio
8. Arthur
10. Messi
13. Neto
15. Lenglet
17. Griezmann
19. Braithwaite*
21. F. de Jong
22. Vidal
23. Umtiti
24. Junior
26. Iñaki Peña
28. Riqui Puig
30. Collado
31. Ansu Fati
33. R. Araujo
39. Akieme