മാഴ്‌സെ ഓപ്പണിൽ നിലവിലെ ജേതാവ് സ്റ്റെഫനോസ് സ്റ്റിസ്റ്റിപാസ് സെമിയിൽ

Wasim Akram

Download the Fanport app now!
Appstore Badge
Google Play Badge 1

മാഴ്സെ ഓപ്പണിൽ നിലവിലെ ജേതാവും രണ്ടാം സീഡുമായ ഗ്രീക്ക് താരം സ്റ്റെഫനോസ് സ്റ്റിസ്റ്റിപാസ് സെമിയിൽ പ്രവേശിച്ചു. കനേഡിയൻ താരം വാസെക് പോസ്പിസിലിനെ നേരിട്ടുള്ള സെറ്റുകൾക്ക് തോൽപ്പിച്ച് ആണ് ഗ്രീക്ക് താരം തന്റെ കിരീടം നിലനിർത്താനുള്ള പോരാട്ടം തുടർന്നത്. ആദ്യ സെറ്റിൽ പൊരുതി നോക്കിയ കനേഡിയൻ താരം മികച്ച പോരാട്ടം തന്നെയാണ് പുറത്ത് എടുത്തത്.

എന്നാൽ കനേഡിയൻ താരത്തിന്റെ അവസാന സർവീസ് ബ്രൈക്ക് ചെയ്ത സ്റ്റിസ്റ്റിപാസ് സെറ്റ് 7-5 നു സ്വന്തമാക്കി മത്സരത്തിൽ മുൻതൂക്കം നേടി. രണ്ടാം സെറ്റിൽ മത്സരത്തിൽ കൂടുതൽ ആധിപത്യം നേടുന്ന സ്റ്റിസ്റ്റിപാസിനെ ആണ് കാണാൻ ആയത്. രണ്ടാം സെറ്റിൽ 2 പ്രാവശ്യം കൂടി കനേഡിയൻ താരത്തിന്റെ സർവീസ് ബ്രൈക്ക് ചെയ്ത താരം 6-3 നു സെറ്റും മത്സരവും സ്വന്തമാക്കി സെമിയിലേക്ക് മുന്നേറി. ആദ്യ സർവീസിൽ 88 ശതമാനം പോയിന്റുകൾ ജയിക്കാൻ ആയ സ്റ്റിസ്റ്റിപാസ് ലഭിച്ച 5 ബ്രൈക്ക് പോയിന്റുകളിൽ 3 എണ്ണവും മുതലാക്കുകയും ചെയ്തു.