ഐ.പി.എൽ ലോകത്തിലെ ഏറ്റവും മികച്ച ലീഗെന്ന് പാകിസ്ഥാൻ ഫാസ്റ്റ് ബൗളർ

Staff Reporter

ലോകത്തിലെ ഏറ്റവും മികച്ച ടി20 ലീഗ് ഇന്ത്യൻ പ്രീമിയർ ലീഗ് ആണെന്ന് മുൻ പാകിസ്ഥാൻ ഫാസ്റ്റ് ബൗളർ സൊഹൈൽ തൻവീർ. ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ആദ്യ സീസണിൽ രാജസ്ഥാൻ റോയൽസിന്റെ താരമായിരുന്നു സൊഹൈൽ തൻവീർ. അന്ന് രാജസ്ഥാൻ റോയൽസ് കിരീടം നേടിയപ്പോൾ സൊഹൈൽ തൻവീറിന്റെ മികച്ച പ്രകടനം അവർക്ക് തുണയായിരുന്നു.

എന്നാൽ തുടർന്ന് വന്ന സീസണുകളിൽ പാകിസ്ഥാൻ താരങ്ങളെ ഇന്ത്യൻ പ്രീമിയർ ലീഗിൽ കളിപ്പിച്ചിരുന്നില്ല. തുടർന്ന് ഇന്ത്യൻ പ്രീമിയർ ലീഗിൽ കളിക്കാൻ കഴിയ്യാത്തതിൽ തനിക്ക് നിരാശയുണ്ടെന്നും സൊഹൈൽ തൻവീർ പറഞ്ഞു. ഒരു പ്രൊഫഷണൽ താരം എന്ന നിലയിൽ ഇന്ത്യൻ പ്രീമിയർ ലീഗിൽ കളിയ്ക്കാൻ കഴിയാത്തതിൽ നിരാശയുണ്ടെന്നും തന്നെ പോലെ തന്നെ മറ്റു പാകിസ്ഥാൻ താരങ്ങൾക്കും ഈ കാര്യത്തിൽ നിരാശയുണ്ടെന്നും സൊഹൈൽ തൻവീർ പറഞ്ഞു.

2017ന് ശേഷം സൊഹൈൽ തൻവീർ പാകിസ്ഥാന് വേണ്ടി കളിച്ചിട്ടില്ല. ടി20 ലോകകപ്പിനുള്ള പാകിസ്ഥാൻ ടീമിൽ ഇടം നേടാനുള്ള കഠിന ശ്രമത്തിലാണ് താനെന്നും സൊഹൈൽ തൻവീർ പറഞ്ഞു.