ഹോക്കർ UAE ഫൈനലിൽ

Staff Reporter

36 മത് ഫാ: ജോർജ് വട്ടുകുളം ഇലവൻസ് ഫുട്ബോൾ ടൂർണെമെന്റിൽ MSR തലയാടിനെ 2 ന് എതിരെ 3 ഗോളുകൾക്ക് ഹോക്കർ UAE പരാജയപ്പെടുത്തി.

താമരശേരി ബിഷപ്‌ റെമീജിയോസ്‌ ഇഞ്ചനാനിയിൽ കളിക്കാരെ പരിചയപ്പെട്ടു. കല്ലാനോട്‌ ഇടവക വികാരി നെരപ്പേൽ അച്ചൻ പിതാവിനെ അനുഗമിച്ചു.

ആദ്യ പകുതിയുടെ 12 ആം മിനുട്ടിൽ തന്നെ ഹോക്കർ തലയാടിന്റെ വല കുലുക്കിയെങ്കിലും അധികം വൈകാതെ തലയാട്‌ നല്ലൊരു നീക്കത്തിലൂടെ സമനില കണ്ടെത്തി. 23 ആം മിനുട്ടിൽ പത്താം നമ്പർ ഇബ്രാഹിമിനെ അഡ്വാൻസ്‌ ചെയ്ത്‌ കയറി ചെന്ന തലയാട്‌ ഗോൾ കീപറിനു പക്ഷെ രണ്ടാംഗോളിൽ നിന്നും ടീമിനെ രക്ഷിക്കുവാനായില്ല. . ഒന്നാം പകുതിയുടെ അവസാനത്തിൽ ഹോക്കർ മൂന്നാം ഗോൾ സമ്മാനിക്കുമ്പോൾ കളി ഇരു വിങ്ങിലേക്കും കേറിയിറങ്ങി കാണികളെ ത്രസിപ്പിച്ചു കൊണ്ടിരുന്നു. രണ്ടാം പകുതിയിൽ തോറ്റു കൊടുക്കുവാൻ തയാറല്ലെന്ന മട്ടിൽ ഇരു ടീമുകളും ക്ഷീണം മറന്നപ്പോൾ തലയാടിനു രണ്ടാം ഗോൾ പിറന്നു. സ്കോർ 3-2.

നാളെ രണ്ടാം സെമി ഫൈനൽ:

FCS കൂരാച്ചുണ്ട്‌ Vs ജനത കരിയാത്തുംപാറ.

ഞായറാഴ്ച നടക്കുന്ന ഫൈനലിൽ ഹോക്കർ UAE നാളത്തെ വിജയിയുമായി ഏറ്റുമുട്ടും.