നൈജീരിയക്കെതിരെ തകർപ്പൻ ജയവുമായി ഓസ്ട്രേലിയ

Staff Reporter

അണ്ടർ 19 ലോകകപ്പിൽ ഓസ്‌ട്രേലിയക്ക് തകർപ്പൻ ജയം. നൈജീരിയയെയാണ് ഓസ്ട്രേലിയ 10 വിക്കറ്റിന് തോൽപ്പിച്ചത്. മത്സരത്തിന്റെ തുടക്കം മുതൽ നൈജീരിയ ചിത്രത്തിലുണ്ടായിരുന്നില്ല. തുടക്കത്തിൽ തന്നെ വിക്കറ്റുകൾ നഷ്ട്ടപെട്ട നൈജീരിയ 61 റൺസിന്‌ ഓൾ ഔട്ട് ആവുകയായിരുന്നു.

നൈജീരിയൻ നിരയിൽ 21 റൺസ് എടുത്ത ഓലലെയെ മാത്രമാണ് രണ്ടക്കം കടന്നത്. ഓസ്ട്രേലിയക്ക് വേണ്ടി താങ്ങീർ സാങ്ക അഞ്ച് വിക്കറ്റും ബ്രാഡ്‌ലി സിംപ്സൺ 3 വിക്കറ്റും വീഴ്ത്തി. തുടർന്ന് ബാറ്റ് ചെയ്ത ഓസ്ട്രേലിയ വിക്കറ്റ് ഒന്നും നഷ്ടപ്പെടാതെ 7.4 ഓവറിൽ ജയം സ്വന്തമാക്കുകയായിരുന്നു. ഓസ്‌ട്രേലിയക്ക് വേണ്ടി സാം ഫാനിങ് 30 റൺസും ജേക് ഫ്രെസെർ 23 റൺസുമെടുത്ത് പുറത്താവാതെ നിന്നു.