ബേക്കലിൽ അൽ മദീനയ്ക്ക് തകർപ്പൻ ജയം

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

അൽ മദീന ചെർപ്പുളശ്ശേരി വിജയവഴിയിലേക്ക് മടങ്ങിയെത്തി. ഇന്ന് ബേക്കൽ സെവൻസിൽ ഇറങ്ങിയ അൽ മദീന ചെർപ്പുളശ്ശേരി കെ ആർ എസ് കോഴിക്കോടിനെയാണ് തോൽപ്പിച്ചത് . മറുപടിയില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു അൽ മദീനയുടെ വിജയം. തുടർച്ചയായ രണ്ട് പരാജയങ്ങൾക്ക് ശേഷമാണ് അൽ മദീന വിജയ വഴിയിലേക്ക് എത്തുന്നത്.

നാളെ ബേക്കൽ സെവൻസിൽ ലിൻഷ മണ്ണാർക്കാട് സ്കൈ ബ്ലൂ എടപ്പാളിനെ നേരിടും.