വാണിയമ്പലത്തും സൂപ്പർ സ്റ്റുഡിയോയെ ഫിഫാ മഞ്ചേരി തോൽപ്പിച്ചു

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഈ സീസൺ സെവൻസിൽ ഒരിക്കൽ കൂടെ സൂപ്പർ സ്റ്റുഡിയോ മലപ്പുറം ഫിഫാ മഞ്ചേരിയുടെ മുന്നിൽ മുട്ടു മടക്കി. ഇന്ന് വാണിയമ്പലം അഖിലേന്ത്യാ സെവൻസിൽ ആയിരുന്നു സൂപ്പറിന്റെ പരാജയം. മറുപടിയില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു ഫിഫാ മഞ്ചേരിയുടെ വിജയം. നേരത്തെ പെരിന്തൽമണ്ണയിൽ വെച്ചും സൂപ്പറിനെ ഫിഫാ മഞ്ചേരി തോൽപ്പിച്ചിരുന്നു. അന്ന് എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ഫിഫയുടെ വിജയം.

നാളെ വാണിയമ്പലം സെവൻസിൽ സെമി ഫൈനലിൽ റോയൽ ട്രാവൽസ് കോഴിക്കോട് സ്കൈ ബ്ലൂ എടപ്പാളിനെ നേരിടും.