ശ്രീലങ്കയെ പിടിച്ച് കെട്ടി ഇന്ത്യ

Jyotish

Download the Fanport app now!
Appstore Badge
Google Play Badge 1

ശ്രീലങ്കക്കെതിരെയുള്ള രണ്ടാം T20 മത്സരത്തിൽ മികച്ച പ്രകടനാവുമായി ഇന്ത്യ. 143 റൺസാണ് ഇന്ത്യയുടെ വിജയ ലക്ഷ്യം. 142 റൺസ് എടുക്കുന്നതിനിടെ 9 വിക്കറ്റുകൾ ശ്രീലങ്കക്ക് നഷ്ടപ്പെട്ടു. മൂന്ന് വിക്കറ്റ് വീഴ്ത്തി ശ്രദ്ധുൽ താക്കൂറാണ് ഇന്ത്യയുടെ മികച്ച ബൗളിംഗ് പ്രകടനത്തിന് ചുക്കാൻ പിടിച്ചത്. നവ്ദീപ് സൈനിയും കുൽദീപ് യാദവും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

തിരികെ ഇന്ത്യൻ ടീമിൽ എത്തിയ ബുമ്രയും വാഷിംഗ്ടൺ സുന്ദറും ഓരൊ വിക്കറ്റ് വീതം വീഴ്ത്തി. ശ്രീലങ്ക്ൻ നിരയിൽ കുശാൽ പെരേര(34) മാത്രമാണ് പിടിച്ച് നിന്നത്. ആവിഷ്ക ഫെർണാണ്ടോ (22) ഗുണതിലക(20) എന്നിവർ പെട്ടെന്ന് പുറത്താായി. 104 റൺസിനിടെ 5 വിക്കറ്റ് വീഴ്ത്തി ഇന്ത്യൻ ബൗളർമാർ ശ്രീലങ്കയെ സമ്മർദ്ധത്തിലാക്കി.