പീറ്റർ സിഡിൽ വിരമിച്ചു

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഓസ്ട്രേലിയൻ പേസ് ബൗളർ പീറ്റർ സിഡിൽ ഇന്റർനാഷണൽ ക്രിക്കറ്റിൽ നിന്ന് വിരമിച്ചു. അവസാന 11 വർഷമായി ഓസ്ട്രേലിയ ദേശീയ ടീമിന്റെ ഭാഗമായിരുന്നു പീറ്റർ സിഡിൽ. ഓസ്ട്രേലിയക്ക് വേണ്ടി 67 ടെസ്റ്റുകളും 20 ഏകദിനങ്ങളും 2 ട്വി20 മത്സരങ്ങളും പീറ്റർ സിഡിൽ കളിച്ചിട്ടുണ്ട്. 249 വിക്കറ്റുകൾ സ്വന്തമാക്കിയ സിഡിൽ ആയിരത്തിൽ അധികം റൺസും നേടിയിട്ടുണ്ട്.

ബോക്സിംഗ് ഡേ ടെസ്റ്റിൽ സിഡിലിനെ ലാംഗർ ടീമിൽ എടുത്തപ്പോൾ തന്നെ ഇത് താരത്തിന് വിരമിക്കാൻ അവസരം നൽകുന്നതാണ് എന്ന് ഊഹങ്ങളുണ്ടായിരുന്നു. ഓസ്ട്രേലിയക്ക് ആയി അരങ്ങേറ്റം കുറച്ച് സീരീസിൽ സച്ചിൻ ടെൻഡുൽക്കറുടെ വിക്കറ്റ് എടുത്ത് തലക്കെട്ടുകളിൽ സിഡിൽ ഇടം പിടിച്ചിരുന്നു. ഓസ്ട്രേലിയക്ക് വേണ്ടി 2010ൽ ഇംഗ്ലണ്ടിനെതിരെ ഒരു ഹാട്രിക്കും സിഡിൽ നേടിയിട്ടുണ്ട്.