ഇന്ററിന് ആലോൻസോയെ വേണം, സ്വന്തമാക്കാൻ ഉറപ്പിച്ച് കോണ്ടെ

na

Download the Fanport app now!
Appstore Badge
Google Play Badge 1

ചെൽസി ലെഫ്റ്റ് ബാക്ക് മാർക്കോസ് ആലോൻസോയെ ഇറ്റലിയിൽ എത്തിക്കാൻ ഇന്റർ മിലാൻ ശ്രമം തുടങ്ങി. താരത്തെ ജനുവരിയിൽ തന്നെ സാൻ സിറോയിൽ എത്തിക്കാൻ അന്റോണിയോ കോണ്ടേ ക്ലബ്ബിന് നിർദേശം നൽകിയതായി റിപ്പോർട്ടുകൾ. ചെൽസിയിൽ കൊണ്ടേക്ക് കീഴിൽ കളിച്ച താരമാണ് ആലോൻസോ.

തരത്തിനായി 25 മില്യൺ യൂറോ ചെൽസി ആവശ്യപ്പെട്ടതായി റിപ്പോർട്ടുകൾ ഉണ്ട്. ഇത് നൽകാൻ ഇന്റർ തയ്യാറാണ്. കൊണ്ടെയുടെ 3-4-3 ഫോർമേഷനിൽ ലെഫ്റ്റ് വിങ് ബാക്കിൽ കളിക്കാൻ ഏറെ പ്രാപ്തനായ താരമാണ് ആലോൻസോ. 2016-2017 സീസണിൽ ചെൽസി കിരീടം നേടിയപ്പോൾ അതിൽ താരം ഏറെ പങ്ക് വഹിച്ചിരുന്നു. 29 വയസുകാരനായ താരം 2016 ൽ ഫിയോരന്റീനയിൽ നിന്നാണ് ചെൽസിയിൽ എത്തിയത്.