ന്യൂസിലാൻഡിന് വേണ്ടി ടെസ്റ്റ് ക്രിക്കറ്റിൽ 200 വിക്കറ്റ് എന്ന നേട്ടം സ്വന്തമാക്കി ഫാസ്റ്റ് ബൗളർ നീൽ വാഗ്നർ. ഇന്ന് ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് മത്സരത്തിൽ സ്റ്റീവ് സ്മിത്തിന്റെ വിക്കറ്റ് വീഴ്ത്തിയാണ് വാഗ്നർ 300 വിക്കറ്റ് എന്ന നേട്ടം തികച്ചത്. 46മത്തെ ടെസ്റ്റിലാണ് വാഗ്നർ ഈ നേട്ടം കൈവരിച്ചത്. 52 പന്തിൽ 200 വിക്കറ്റ് നേടിയ ട്രെന്റ് ബോൾട്ടിനെയാണ് വാഗ്നർ മറികടന്നത്.
ഇതോടെ ഏറ്റവും വേഗത്തിൽ 200 വിക്കറ്റ് നേട്ടം സ്വന്തമാക്കുന്ന രണ്ടാമത്തെ ന്യൂസിലാൻഡ് താരമെന്ന റെക്കോർഡും വാഗ്നർ ഇന്ന് സ്വന്തമാക്കി. നിലവിൽ ഏറ്റവും വേഗത്തിൽ 200 വിക്കറ്റ് തികച്ച ന്യൂസിലാൻഡ് താരം റിച്ചാർഡ് ഹാർഡ്ലിയാണ്. ഹാർഡ്ലി 44മത്തെ ടെസ്റ്റിലാണ് 200 വിക്കറ്റ് നേടിയത്. ഓസ്ട്രേലിയക്കെതിരായ പരമ്പരയിൽ 13 വിക്കറ്റുകൾ ഇതുവരെ വീഴ്ത്തിയ നീൽ വാഗ്നർ മികച്ച ഫോമിലാണ്.