സൗദി അറേബ്യയെ ഞെട്ടിച്ച് ബഹ്‌റൈന് ഗൾഫ് കപ്പ് കിരീടം

Staff Reporter

കരുത്തരായ സൗദി അറേബ്യയെ ഏകപക്ഷീയമായ ഒരു ഗോളിന് തോൽപ്പിച്ച് ബഹ്‌റൈൻ ഗൾഫ് കപ്പ് കിരീടം സ്വന്തമാക്കി. മത്സരത്തിന്റെ രണ്ടാം പകുതിയിൽ ബഹ്‌റൈൻ താരം മുഹമ്മദ് അൽ റുമൈഹി നേടിയ ഗോളിലാണ് സൗദി അറേബ്യ ബഹ്‌റൈന് മുൻപിൽ കിരീടം അടിയറവ് വെച്ചത്. ബഹ്‌റൈന്റെ ആദ്യ ഗൾഫ് കപ്പ് കിരീടം കൂടിയാണ് ഇത്.

ആദ്യ പകുതിയിൽ സൗദി അറേബ്യക്ക് അനുകൂലമായി ലഭിച്ച പെനാൽറ്റി സൗദി ക്യാപ്റ്റൻ സൽമാൻ അൽ ഫരാഗ് നഷ്ട്ടപെടുത്തിയതാണ് സൗദിക്ക് തിരിച്ചടിയായത്. കഴിഞ്ഞ 6 സീസണിൽ ഇത് നാലാം തവണയാണ് സൗദി അറേബ്യ ഗൾഫ് കപ്പ് ഫൈനലിൽ പരാജയപ്പെടുന്നത്. അവസാനമായി 2004ലാണ് സൗദി അറേബ്യ ഗൾഫ് കപ്പ് കിരീടം ഉയർത്തിയത്.