ഇന്ന് പുതിയ പരിശീലകന്റെ കീഴിൽ ചെന്നൈയിൻ ആദ്യമായി ഇറങ്ങും

Newsroom

ഇന്ന് ഐ എസ് എല്ല നടക്കുന്ന മത്സരത്തിൽ ചെന്നൈയിൻ എഫ് സി ജംഷദ്പൂർ എഫ് സിയെ നേരിടും. പരിശീലകൻ ഓവൻ കോയ്ലിനു കീഴിൽ ചെന്നൈയിൻ ഇറങ്ങുന്ന ആദ്യ മത്സരമാകും ഇത്. ജോൺ ഗ്രിഗറിയിൽ നിന്ന് കഴിഞ്ഞ ആഴ്ച ആയിരുന്നു ഓവൻ ചെന്നൈയിന്റെ പരിശീലക ചുമതലയേറ്റെടുത്തത്. ജംഷദ്പൂരിന്റെ ഹോം ഗ്രൗണ്ടിലാണ് മത്സരം നടക്കുന്നത്.

ഇന്ന് വിജയിച്ച് ലീഗിൽ രണ്ടാം സ്ഥാനത്തേക്ക് എത്തുകയാകും ജംഷസ്പൂരിന്റെ ലക്ഷ്യം. ഇപ്പോൾ 11 പോയന്റുമായി ലീഗിൽ നാലാം സ്ഥാനത്താണ് ജംഷദ്പൂർ ഉള്ളത്. ചെന്നൈയിൻ ലീഗിൽ ഒമ്പതാം സ്ഥാനത്താണ്. പുതിയ പരിശീലകൻ എങ്കിലും ചെന്നൈയിനെ പ്രതാപത്തിലേക്ക് കൊണ്ടു പോകും എന്നാണ് ചെന്നൈയിൻ ആരാധകർ ആഗ്രഹിക്കുന്നത്. വൈകിട്ട് 7.30നാണ് മത്സരം നടക്കുക.