ഐ എസ് എലിലെ ഇന്നത്തെ പോരാട്ടം ആദ്യ പകുതിക്ക് പിരിയുമ്പോൾ കേരള ബ്ലാസ്റ്റേഴ്സും ബെംഗളൂരു എഫ് സിയും ഗോൾ രഹിത സമനിലയിൽ നിൽക്കുകയാണ്. ബെംഗളൂരു എഫ് സിയുടെ ഹോം ഗ്രൗണ്ടിലാണ് മത്സരം നടക്കുന്നത് എങ്കിലും കേരള ബ്ലാസ്റ്റേഴ്സ് ആണ് ഇതുവരെ മികച്ചു നിക്കുന്നത്. കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ ഗ്യാലറിയിൽ കൂടുതൽ ആയി ഉണ്ട് എന്നതും കേരള ബ്ലാസ്റ്റേഴ്സിന് ഗുണം ചെയ്യുന്നുണ്ട്.
കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രസിങിനു മുന്നിൽ ബെംഗളൂരു എഫ് സി പതറുന്നതാണ് കാണാൻ കഴിഞ്ഞത്. മെസ്സി ഒഗ്ബെചെ എന്നിവരെ അറ്റാക്കിൽ ഇറക്കിയത് ഗുണം ചെയ്യുന്നതും ആദ്യ പകുതിയിൽ കണ്ടു. മെസ്സി ഒഗ്ബെചെ സഖ്യം തുടക്കത്തിൽ ഒരു മികച്ച അവസരം സൃഷ്ടിച്ചു എങ്കിലും ആ അവസരം ഒഗ്ബെചെയ്ക്ക് ഫിനിഷ് ചെയ്യാൻ ആയില്ല. കളിയുടെ 42ആം മിനുട്ടിൽ മെസ്സിക്ക് ഗോൾ കീപ്പർ മാത്രമുള്ള ഇരു സുവർണ്ണാവസരം ലഭിച്ചിരുന്നു. പക്ഷെ മെസ്സി ആകാശത്തേക്ക് അടിച്ച് ആ അവസരം തുലച്ചു.
രാഹുൽ കെ പി, ജീക്സൺ സിംഗ് എന്നിവർ ആദ്യ പകുതിയിൽ കേരളത്തിനായി മികച്ചു നിന്നു. ഡിഫൻസ് മാത്രമാണ് ആദ്യ പകുതിയിൽ കേരളത്തിന് ആശങ്ക നൽകിയത്.