“ഈ സമനില തനിക്ക് വിജയം പോലെ” – ഷറ്റോരി

Newsroom

ഇന്നലെ ഒഡീഷയ്ക്ക് എതിരെ നേടി സമനില തനിക്ക് വിജയത്തിന് തുല്യമാണെന്ന് കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഈൽകോ ഷറ്റോരി. കേരള ബ്ലാസ്റ്റേഴ്സ് കാര്യങ്ങൾ ഒക്കെ പ്രതികൂലമായ സമയത്തിലൂടെ ആണ് കടന്നു പോകുന്നത്. എന്നിട്ടും തന്റെ താരങ്ങൾ അവർക്കാവുന്നത് ഒക്കെ നൽകി എന്ന് ഷറ്റോരി പറഞ്ഞു. ഇന്നലെ പരിക്ക് കാരണം മത്സരത്തിന്റെ തുടക്കത്തിൽ തന്നെ ജൈറോയെയും മെസ്സിയെയും കേരള ബ്ലാസ്റ്റേഴ്സിന് നഷ്ടമായിരുന്നു.

ഇന്നലെ പരിക്ക് പ്രശ്നമായി റഫറിയുടെ തീരുമാനങ്ങൾ പ്രശ്നമായി. എന്നിട്ടും താൻ സന്തോഷവാനാണ് ടീമിന്റെ പ്രകടനത്തിൽ. ഒഡീഷയ്ക്ക് ഇന്നലെ ആകെ ഒരു അവസരം മാത്രമേ സൃഷ്ടിക്കാൻ കഴിഞ്ഞുള്ളൂ. ഷറ്റോരി പറഞ്ഞു. കേരള ബ്ലാസ്റ്റേഴ്സ് ഇന്നലെ നല്ല ഫുട്ബോൾ പലപ്പോഴും കളിച്ചു. റഫറിയുടെ തീരുമാനം ഒക്കെ മാറ്റി നിർത്തിയാലും ഒരു പോയന്റ് നമ്മൾ നേടി. ഈ പോയന്റ് എനിക്ക് ഒരു വിജയം പോലെയാണ്. ഷറ്റോരി പറഞ്ഞു.