ഡൽഹിയിൽ വെച്ച് ക്രിക്കറ്റ് നടത്തുന്നതിനേക്കാൾ വിഷയം ഡൽഹിയിലെ വായു മലിനീകരണമാണെന്ന് മുൻ ഇന്ത്യൻ താരവും ഡൽഹിയിലെ എം.പിയുമായ ഗൗതം ഗംഭീർ. ഇന്ത്യയും ബംഗ്ളദേശും തമ്മിലുള്ള ആദ്യ ടി20 മത്സരം ഡൽഹിയിൽ നടക്കാനിരിക്കെയാണ് മുൻ താരത്തിന്റെ പ്രതികരണം. നവംബർ 3ന് ഡൽഹിയിലെ അർജുൻ ജെയ്റ്റ്ലി സ്റ്റേഡിയത്തിൽ വെച്ചാണ് മത്സരം നടക്കേണ്ടത്.
ഒരു ക്രിക്കറ്റ് മത്സരം ഡൽഹിയിൽ നാത്തുന്നതിനേക്കാൾ ഡൽഹിയിലെ വായു മലിനീകരണത്തിന് പ്രാധാന്യം നൽകണമെന്നും ഗംഭീർ പറഞ്ഞു. ഡൽഹിയിൽ ജീവിക്കുന്നവർ ക്രിക്കറ്റ് മത്സരം നടത്തുന്നതിനേക്കാൾ ഡൽഹിയിലെ മലിനീകരണത്തെ കുറിച്ച് കൂടുതൽ ബോധവാന്മാർ ആവണമെന്നും ഗംഭീർ പറഞ്ഞു. ഡൽഹി കായിക താരങ്ങൾക്ക് മാത്രം ഉള്ളതല്ലെന്നും സാധാരണക്കാർക്കുകൂടി ഉള്ളതാണെന്നും ഗംഭീർ ഓർമിപ്പിച്ചു. ഡൽഹിയിൽ വെച് മത്സരം നടക്കുന്നുണ്ടോ ഇല്ലയോ എന്നത് തന്നെ ബാധിക്കുന്ന കാര്യം അല്ലെന്നും ഡൽഹിയിലെ കുട്ടികളും പ്രായമായവരും വായു മലിനീകരണം കൊണ്ട് കഷ്ട്ടപെടുന്നതിന്റെ ഉത്തരവാദിത്വം എല്ലാർക്കും ഉണ്ടെന്നും ഗംഭീർ പറഞ്ഞു.