പൂനെയിൽ നടക്കുന്ന ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ടോസ് നേടിയ ഇന്ത്യൻ ബാറ്റിംഗ് തിരഞ്ഞെടുത്തു. പൂനെയിലെ പിച്ചിന്റെ സ്വഭാവം കണക്കിലെടുത്താണ് ഇന്ത്യ ആദ്യം ബാറ്റ് ചെയ്യാൻ തീരുമാനിച്ചതെന്ന് ഇന്ത്യൻ കോഹ്ലി പറഞ്ഞു. ആദ്യ ടെസ്റ്റിൽ ഇറക്കിയ ടീമിൽ നിന്ന് ഒരു മാറ്റവുമായാണ് ഇന്ത്യ ഇന്ന് ഇറങ്ങിയത്.
കഴിഞ്ഞ മത്സരത്തിൽ മധ്യ നിരയിൽ ഇറങ്ങിയ ഹനുമ വിഹാരിക്ക് പകരം ഉമേഷ് യാദവിനെയാണ് ഇന്ത്യ ടീമിൽ ഉൾപ്പെടുത്തിയത്. പരിക്കേറ്റ ഇന്ത്യൻ ഫാസ്റ്റ് ബൗളർ ജസ്പ്രീത് ബുംറക്ക് പകരക്കാരനായിട്ടാണ് ഉമേഷ് യാദവ് ടീമിൽ എത്തിയത്.
India: Rohit Sharma, Mayank Agarwal, Cheteshwar Pujara, Virat Kohli (capt), Ajinkya Rahane, Wriddhiman Saha (wk), R Ashwin, Ravindra Jadeja,Ishant Sharma, Umesh Yadav, Mohammed Shami