സംസഥാന അസോസിയേഷനുകൾക്ക് ബി.സി.സി.ഐ മീറ്റിംഗിൽ നിന്ന് വിലക്ക്

Staff Reporter

Download the Fanport app now!
Appstore Badge
Google Play Badge 1

തമിഴ്നാട്, ഹരിയാന, മഹാരാഷ്ട്ര ക്രിക്കറ്റ് അസ്സോസിയേഷനുകൾക്ക് ബി.സി.സി.ഐയുടെ വാർഷിക ജനറൽ മീറ്റിംഗിൽ പങ്കെടുക്കുന്നതിൽ നിന്ന് വിലക്ക്.  ബി.സി.സി.ഐ ഭരണം കൈകാര്യം ചെയ്യുന്ന കമ്മിറ്റി ഓഫ് അഡ്മിനിസ്ട്രേറ്റർസ് ആണ് സംസഥാനങ്ങൾക്ക് അസോസിയേഷനുകളെ വിലക്കിയത്. ഒക്ടോബർ 23ന് മുംബൈയിൽ വെച്ച് നടക്കുന്ന മീറ്റിങ്ങിൽ നിന്നാണ് അസോസിയേഷനുകളെ ബി.സി.സി.ഐ വിലക്കിയത്.

സുപ്രീം കോടതി വിധി പ്രകാരം സ്റ്റേറ്റ് അസോസിയേഷൻ നിയമങ്ങൾ ഭേദഗതി ചെയ്യാത്തത്കൊണ്ടാണ് സംസഥാന അസോസിയേഷനുകളെ വിലക്കാൻ ബി.സി.സി.ഐ തീരുമാനിച്ചത്. ഇതുപ്രകാരം ബി.സി.സി.ഐ മീറ്റിംഗിൽ എന്തെങ്കിലും വോട്ടിംഗ് നടക്കുകയാണെങ്കിൽ ഈ സംസഥാനങ്ങൾക്ക് വോട്ടിംഗ് അവകാശവും ഉണ്ടായിരിക്കില്ല.