അങ്ങനെ നീണ്ട കാത്തിരിപ്പിനു ശേഷം ഇറാനിലെ സ്ത്രീകൾക്ക് ഫുട്ബോൾ സ്റ്റേഡിയത്തിൽ പ്രവേശനം ലഭിക്കും. നാളെ നടക്കുന്ന ലോകകപ്പ് യോഗ്യതാ റൗണ്ട് മത്സരം കാണാൻ ആണ് ഇറാൻ സ്ത്രീകൾക്ക് പ്രവേശനം നൽകുന്നത്. നാളെ ടെഹ്രാനിൽ നടക്കുന്ന മത്സരത്തിൽ കമ്പോഡിയയെ ആണ് ഇറാൻ നേരിടുന്നത്. നേരത്തെ ഫുട്ബോൾ സ്റ്റേഡിയത്തിൽ പ്രവേശിച്ച കുറ്റത്തിന്റെ പേരിൽ ഒരു യുവതിക്ക് എതിരെ ജയിൽ ശിക്ഷ പ്രഖ്യാപിക്കുകയും യുകതി തീ കൊളുത്തി ആത്മഹത്യ ചെയ്യുകയും ചെയ്തത് ഇറാനിൽ വലിയ വിവാദങ്ങൾ ഉണ്ടാക്കിയിരുന്നു.
ഫിഫയുടെ അടക്കം ഇടപെടലുകൾ ഉണ്ടായതോടെയാണ് ഇറാൻ സ്ത്രീകൾക്കായും സ്റ്റേഡിയം തുറന്ന് കൊടുക്കാൻ തീരുമാനിച്ചത്. അവസാന നാൽപ്പതു വർഷമായി സ്ത്രീകൾ ഫുട്ബോൾ സ്റ്റേഡഡിയത്തിൽ പ്രവേശിച്ചിരുന്നില്ല. നാളെ നടക്കുന്ന മത്സരം കാണാം 3500ൽ അധികം സ്ത്രീകൾ ഉണ്ടാകുമെന്നാണ് കരുതപ്പെടുന്നത്. ആകെ 10000 ആണ് ടെഹ്രാൻ സ്റ്റേഡിയത്തിന്റെ കപ്പാസിറ്റി.