താല്പര്യങ്ങളുടെ വൈരുദ്ധ്യത്തിന്റെ പേരിൽ കപിൽ ദേവിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റിയിലെ മെമ്പർമാർക്ക് നോട്ടീസ് അയച്ച് ബി.സി.സി.ഐ എത്തിക്സ് ഓഫീസർ ഡി.കെ ജെയിൻ. കപിൽ ദേവിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റിയാണ് ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പരിശീലകനായി രവി ശാസ്ത്രിയെ നിയമിച്ചിരുന്നത്.
മധ്യപ്രദേശ് ക്രിക്കറ്റ് ബോർഡ് മെമ്പർ സഞ്ജിവ് ഗുപ്ത നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കമ്മിറ്റി മെമ്പർമാരായ കപിൽ ദേവ്, അംശുമാണ് ഗെയ്ക്വാദ്, ശാന്ത രംഗസ്വാമി എന്നിവർക്ക് ബി.സി.സി.ഐ എത്തിക്സ് ഓഫീസർ ഡി.കെ ജെയിൻ കാരണം കാണികൾ നോട്ടീസ് നൽകിയത്. ഒക്ടോബർ 10ന് മുൻപ് ഇതിനെതിരെയുള്ള പ്രതികരണം എല്ലാവരും നൽകണം.
ബി.സി.സി.ഐ നിയമപ്രകാരം ഒരു വ്യക്തിക്ക് ഒന്നിൽ കൂടുതൽ സ്ഥാനങ്ങൾ കൈകാര്യം ചെയ്യാൻ അനുവദിക്കില്ല. ഇത് പ്രകാരം കപിൽ ദേവ് ക്രിക്കറ്റ് കമന്റേറ്റർ ആണെന്നും കൂടാതെ ഫ്ളഡ് ലൈറ്റ് കമ്പനി സ്വന്തമായി ഉണ്ടെന്നും ഇന്ത്യൻ ക്രിക്കറ്റെർസ് അസോസിയേഷന്റെ മെമ്പർ ആണെന്നും പരാതിയിൽ ഉണ്ട്. അതെ സമയം അൻഷുമാൻ ഗെയ്ക്വാദിന് സ്വന്തമായി അക്കാദമി ഉണ്ടെന്നും ബി.സി.സി.ഐ അഫിലിയേഷൻ കമ്മിറ്റിയിൽ മെമ്പർ ആണെന്നുമാണ് പരാതി. കമ്മിറ്റിയിലെ മറ്റൊരു മെമ്പറായ ശാന്ത രംഗസ്വാമി ക്രിക്കറ്റ് അഡ്വൈസറി കമ്മിറ്റിയും ഇന്ത്യൻ ക്രിക്കറ്റെർസ് അസോസിയേഷനിലും ചുമതലകൾ വഹിക്കുന്നുണ്ടെന്നും പരാതിയിൽ ചൂണ്ടി കാണിക്കുന്നുണ്ട്.