ഓസ്ട്രേലിയ ഇംഗ്ലണ്ടിലേക്ക് വണ്ടി കയറിയത് ആഷസ് കിരീടം നിലനിർത്തുകയെന്ന ഉദ്ദേശത്തോടെയല്ല, മറിച്ച് ജയിക്കുകയെന്ന ഉദ്ദേശത്തോടെയാണെന്ന് ഓസ്ട്രേലിയൻ ക്യാപ്റ്റൻ ടിം പെയ്ൻ. ഓസ്ട്രേലിയക്കെതിരായ നാലാം ടെസ്റ്റ് ജയിച്ച് പരമ്പരയിൽ 2-1ന്റെ ലീഡ് സ്വന്തമാക്കാൻ ഓസ്ട്രേലിയക്കായിരുന്നു. നാലാം ടെസ്റ്റിൽ185 റൺസിനാണ് ഓസ്ട്രേലിയ ഇംഗ്ലണ്ടിനെ തോൽപ്പിച്ചത്. ഇതോടെ അഞ്ചാം ആഷസ് ടെസ്റ്റിൽ തോറ്റാലും ആഷസ് കിരീടം ഓസ്ട്രേലിയക്ക് നിലനിർത്തനാവും.
ആഷസ് പരമ്പര നിലനിർത്താനായത് നല്ല കാര്യമാണ്. എന്നാൽ ഓസ്ട്രേലിയയുടെ ലക്ഷ്യം പരമ്പര സ്വന്തമാക്കുകയാണെന്നും അത് കൊണ്ട് തന്നെ അവസാന ടെസ്റ്റ് ജയിക്കാൻ ശ്രമിക്കുമെന്നും ഓസ്ട്രേലിയൻ ക്യാപ്റ്റൻ പറഞ്ഞു. ഇംഗ്ലനെതിരെയുള്ള അവസാന ആഷസ് ടെസ്റ്റ് തങ്ങൾക്ക് ഏറ്റവും പ്രധാനപ്പെട്ട മത്സരങ്ങളിൽ ഒന്നാണെന്നും ടിം പെയ്ൻ പറഞ്ഞു.
ആഷസ് പരമ്പരയിലെ അവസാന മത്സരം നാളെ നടക്കും.