ഒമാനെതിരായ മത്സരത്തിലെ പരാജയം നിരാശ നൽകുന്നു എന്ന് ഇന്ത്യൻ ക്യാപ്റ്റൻ സുനിൽ ഛേത്രി. ഇന്ത്യയുടെ പ്രകടനം ഇനിയും മെച്ചപ്പെടേണ്ടതുണ്ട് എന്നും ഈ പ്രകടനം പോര വിജയിക്കാൻ എന്നും ക്യാപ്റ്റൻ ഛേത്രി പറഞ്ഞു. ഇന്ത്യയുടെ പാസിംഗിലെ പോരായ്മ ആണ് പരാജയത്തിന്റെ പ്രധാന കാരണം എന്ന് ഛേത്രി പറഞ്ഞു. രണ്ടാം പകുതിയിൽ ആ 1-0ന്റെ ലീഡ് നിലനിർത്തുക എന്നതായിരുന്നു ടീമിന്റെ ലക്ഷ്യം. അദ്ദേഹം പറഞ്ഞു.
എന്നാൽ ലീഡ് നിലനിർത്തണമെങ്കിൽ ഇത്രയധികം മിസ് പാസുകൾ ചെയ്യാൻ പാടില്ല എന്ന ഛേത്രി പറഞ്ഞു. പന്ത് കൈവശം വെക്കാൻ ആവാത്തത് തന്നെയാണ് ഇന്ത്യക്ക് തിരിച്ചടി ആയത് എന്നും ഇന്ത്യൻ ക്യാപ്റ്റൻ പറഞ്ഞു. ആദ്യ പകുതിയിൽ ഛേതിയുടെ ഗോളിൽ ലീഡ് എടുത്ത ഇന്ത്യ പിന്നീട് അവസാന നിമിഷങ്ങളിൽ രണ്ട് ഗോളുകൾ വഴങ്ങി പരാജപ്പെടുകയായിരുന്നു. അടുത്ത മത്സരത്തിൽ ഇന്ത്യ ഖത്തറിനെ ആണ് നേരിടേണ്ടത്. ഖത്തറിനെ അവരുടെ ഗ്രൗണ്ടിൽ നേരിടേണ്ടതാണ് ഇന്ത്യയുടെ ഗ്രൂപ്പ് ഘട്ടത്തിലെ ഏറ്റവും കടുപ്പമുള്ള മത്സരം എന്ന് ഛേത്രി പറഞ്ഞു.