നോർത്ത് ഈസ്റ്റിന് പുതിയ പരിശീലകൻ എത്തി. ക്രൊയേഷ്യൻ പരിശീലകനായ റോബേർട്ട് ജാർനി ആണ് നോർത്ത് ഈസ്റ്റിന്റെ പരിശീലക ചുമതലയേറ്റെടുത്തത്. കഴിഞ്ഞ സീസണിൽ ഈൽകോ ഷറ്റോരി നോർത്ത് ഈസ്റ്റിന് മികച്ച സീസൺ തന്നെ നൽകിയിരുന്നു. ആ ഷറ്റോരിക്ക് പകരമാണ് ജാർനി എത്തിയിരിക്കുന്നത്. അതുകൊണ്ട് തന്നെ വലിയ ഉത്തരവാദിത്തമാണ് ജാർനിക്ക് ഉള്ളത്.
മുമ്പ് ക്രൊയേഷ്യക്ക് വേണ്ടി ലോകകപ്പ് വരെ കളിച്ചിട്ടുള്ള താരമാണ് റൊബ്ബേർട്ട് ജാർനി. ക്രൊയേഷ്യയുടെ അണ്ടർ 19, അണ്ടർ 20 ടീമുകളുടെ പരിശീലകനായിരുന്നു ഇതിനു മുമൊ ജാർനി. പല പ്രമുഖ ക്രൊയേഷ്യൻ ക്ലബുകളെയും ഇദ്ദേഹം മുമ്പ് പരിശീലിപ്പിച്ചിട്ടുണ്ട്. പുസ്കാസ് അകഡേമിയ, ഹജ്ഡുക് സ്പ്ലിറ്റ് എന്നീ ക്ലബുകളുടെയും പരിശീലകനായിരുന്നു ജാർനി.
പ്രമുഖ ക്ലബുകളായ റയൽ മാഡ്രിഡ്, യുവന്റസ്, റയൽ ബെറ്റിസ് ടീമുകൾക്കായൊക്കെ കളിച്ചിട്ടുള്ള താരം കൂടിയാണ് ജാർനി.