ഡ്യൂറണ്ട് കപ്പിലെ ഇന്ന് നടന്ന മത്സരത്തിൽ വിജയം. ഇന്ന് റെഡ് ആർമിയെ നേരിട്ട ബെംഗളൂരു എഫ് സി റിസേർവ്സിന് സമനില. ഇന്ത്യൻ ആർമി റെഡ് ആണ് ബെംഗളൂരു എഫ് സിയെ സമനിലയിൽ തളച്ചത്. 1-1 എന്ന നിലയിലാണ് മത്സരം അവസാനിച്ചത്. കളിയുടെ ആദ്യ പകുതിയുടെ അവസാന നിമിഷമാണ് ആർമി റെഡ് ലീഡ് എടുത്തത്.ലിറ്റൺ ഷിൽ ആയിരുന്നു ഗോൾ നേടിയത്. രണ്ടാം പകുതിയിൽ ഒരു പെനാൾട്ടിയിലൂടെ ആയിരുന്നു ബെംഗളൂരു എഫ് സി സമനില പിടിച്ചത്. സുരേഷ് വാങ്ജാം ആണ് പെനാൾട്ടി ലക്ഷ്യത്തിൽ എത്തിച്ചത്. മലയാളി താരം ലിയോൺ അഗസ്റ്റിൻ ഇന്ന് ബെംഗളൂരു എഫ് സിക്കു വേണ്ടി ഇറങ്ങിയിരുന്നു.
Download the Fanport app now!