“ഡിബാല മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് പോകണം” – ബെർബറ്റോവ്

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

മാഞ്ചസ്റ്റർ യുണൈറ്റഡ് ഡിബാലയ്ക്കായുള്ള ചർച്ചകൾ സജീവമാക്കുന്നതിനിടെ താരം യുണൈറ്റഡിലേക്ക് പോകണം എന്ന ഉപദേശവുമായി എത്തിയിരിക്കുകയാണ് മുൻ യുണൈറ്റഡ് താരം ബെർബറ്റോവ്. ഡിബാലയുടെ വലിയ ആരാധകൻ ആണ് താനെന്ന് ബെർബറ്റോവ് പറഞ്ഞു. ഡിബാലയുടെ ബുദ്ധിയും ഇടം കാലൻ ഷോട്ടുകളും ഫ്രീകിക്കുകളും ഒക്കെ അദ്ദേഹത്തിന്റെ മികവ് കാണിക്കുന്നതാണ്. ബെർബ പറഞ്ഞു.

മാഞ്ചസ്റ്റർ യുണൈറ്റഡിന് ഡിബാല വലിയ കരുത്താകും. ഫിസിക്കൽ ആയുള്ള കഴിവിനെ ഓർത്ത് മാത്രമേ ഡിബാല പേടിക്കേണ്ടതുള്ളൂ. ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫിസിക്കൽ ആയ ലീഗാണ് ബെർബ പറഞ്ഞു. പക്ഷെ മാഞ്ചസ്റ്റർ സിറ്റി താരം സിൽവയെ പോലുള്ളവർ അവിടെ ഇതിഹാസങ്ങളായി മാറിയിട്ടുണ്ട്. അതു കൊണ്ട് ഡിബാലയ്ക്കും ഇംഗ്ലണ്ടിൽ തിളങ്ങാൻ ആകും. ബെർബ പറഞ്ഞു.