യുവന്റസിന്റെ യുവതാരം മോയിസെ കീൻ ഇന്ന് എവർട്ടണിലേക്ക്

Newsroom

ഇറ്റാലിയൻ യുവ സ്ട്രൈക്കർ മോയിസെ കീനിന്റെ എവർട്ടണിലേക്കുള്ള വരവ് ഇന്ന് ഔദ്യോഗികമാകും. താരം ഇന്ന് മെഡിക്കലിനായി ഇംഗ്ലണ്ടിൽ എത്തും. 30 മില്യണോളം ഉള്ള കരാറിലാണ് എവർട്ടൺ കീനിനെ സ്വന്തമാക്കുന്നത്. കഴിഞ്ഞ സീസണിൽ യുവന്റസിനായി അരങ്ങേറിയ കീൻ തകർപ്പൻ പ്രകടനം കാഴ്ചവെച്ചിരുന്നു.

കീൻ ഇതിനകം ഇറ്റാലിയൻ ടീമിനായും അരങ്ങേറ്റം കുറിച്ചിട്ടുണ്ട്. താരം യുവന്റസിൽ തന്റെ കരാറിന്റെ അവസാന വർഷത്തിലാണ്. ഇതാണ് താരത്തെ വിൽക്കാൻ യുവന്റസ് നിർബന്ധിതരായത്. പുതിയ കരാർ കീൻ അംഗീകരിച്ചിരുന്നില്ല. കീനിന് തുടർച്ചയായി കളിക്കണം എന്നതും യുവന്റസിൽ നിന്ന് അകലാൻ കാരണമായി.