യുവേഫ സൂപ്പർ കപ്പിന് ആദ്യമായി ഒരു വനിതാ റഫറി

Newsroom

ആദ്യമായി യുവേഫയുടെ ഒരു പുരുഷ ടൂർണമെന്റ് ഫൈനൽ ഒരു വനിതാ റഫറി നിയന്ത്രിക്കും. അടുത്ത ആഴ്ച നടക്കുന്ന യുവേഫ സൂപ്പർ കപ്പ് ആകും ഒരു വനിതാ റഫറി നിയന്ത്രിക്കുന്നത്. ഫ്രഞ്ച് വനിത ആയ സ്റ്റീഫൻ ഫ്രപ്പാർട്ട് ആകും സൂപ്പർ കപ്പ് ഫൈനൽ നിയന്ത്രിക്കുക. ലിവർപൂളും ചെൽസിയും തമ്മിലാണ് സൂപ്പർ കപ്പ് ഫൈനൽ നടക്കുന്നത്.

കഴിഞ്ഞ മാസം നടന്ന വനിതാ ലോകകപ്പിന്റെ ഫൈനൽ നിയന്ത്രിച്ചത് സ്റ്റീഫൻ ആയിരുന്നും ഓഗസ്റ്റ്‌ 14ന് ഇസ്താംബുളിൽ ആണ് സൂപ്പർ കപ്പ് പോരാട്ടം നടക്കുന്നത്. ഫ്രപ്പാർട്ടിന്റെ അസിസ്റ്റന്റ് റഫറിയും വനിതകൾ ആയിരിക്കും. ഫ്രാൻസിന്റെ നികോളോസി, അയർലണ്ടിന്റെ മിഷേലെ ഒനേൽ എന്നിവരാകും അസിസ്റ്റന്റ്സ്.