മത്സരം കാണാൻ ക്ഷണവും ആദരിക്കൽ ചടങ്ങും, കുലസേഖരക്ക് അർഹിക്കുന്ന യാത്രയയപ്പ്‌ നൽകാനൊരുങ്ങി ശ്രീലങ്ക

na

രാജ്യാന്തര കരിയറിന് അവസാനം കുറിച്ച ബൗളർ നുവാൻ കുലശേഖരക്ക് ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡിന്റെ ആദരം. ബുധനാഴ്ച ബംഗ്ലാദേശിന് എതിരായ മത്സരം കാണാൻ മുൻ ഫാസ്റ്റ് ബൗളറെ മത്സരം കാണാൻ പ്രേമദാസ സ്റേഡിയത്തിലേക്ക് ക്ഷണിച്ച ലങ്കൻ ക്രിക്കറ്റ് അസോസിയേഷൻ മത്സര ശേഷം താരത്തെ ആദരിക്കാൻ പ്രത്യേക ചടങ്ങും സംഘടിപ്പിച്ചിട്ടുണ്ട്.

2017 ലാണ് താരം ലങ്കൻ ടീമിനായി അവസാന മത്സരം കളിച്ചത്. 2003 ൽ അരങ്ങേറിയ താരം 2014 ൽ ലങ്ക T20 ലോക കപ്പ് നേടിയപ്പോൾ നിർണായക പങ്ക് വഹിച്ചിരുന്നു. 2011 ലോകകപ്പ് ഫൈനൽ കളിച്ച ലങ്കൻ ടീമിലും അംഗമായിരുന്നു കുലസേഖര. 2009 ൽ ഐസിസി ലോക റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്ത് എത്താനും താരത്തിനായി. ശ്രീലങ്കൻ ക്രിക്കറ്റിനായി ഏറെ കാര്യങ്ങൾ സംഭാവന ചെയ്ത താരത്തിന് അർഹിക്കുന്ന യാത്രയയപ്പ്‌ നൽകുമെന്ന് ലങ്കൻ ക്രിക്കറ്റ് മേധാവി ഷമ്മി സിൽവ വ്യക്തമാക്കി.

ഈ മാസമാണ് താരം വിരമിക്കൽ പ്രഖ്യാപിച്ചത്. 37 വയസുകാരനായ താരം ഈ തലമുറയിലെ മികച്ച ലങ്കൻ ബൗളർമാരിൽ ഒരാളായാണ് അറിയപ്പെടുന്നത്.