ഡാനിയേൽ വെട്ടോറിയേയും ചാൾ ലാങ്വെൽറ്റിനേയും ബൗളിംഗ് പരിശീലകരായി നിയമിച്ച് ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ്. ന്യൂസിലാന്റ് ലെജന്റ് ഡാനിയേൽ വെട്ടോറി സ്പിൻ ബൗളിംഗ് പരിശീലകനും ദക്ഷിണാഫ്രിക്കൻ പേസ് ബൗളറായ ചാൾ ലാങ്ങ്വെൽറ്റ് ഫാസ്റ്റ് ബൗളിംഗ് കോച്ചായും ബംഗ്ലാദേശ് ടീമിനൊപ്പമെത്തും.
ആസ്റ്റ്രേലിയയിൽ വെച്ച് നടക്കുന്ന T20 ലോകകപ്പ് വരെ വെട്ടോറിയുടെ സേവനം ബംഗ്ലാദേശ് ടീമിന് ലഭ്യമാകും. രണ്ട് വർഷത്തെ കരാറിലാണ് ലാങ്വെൽറ്റ് ബംഗ്ലാദേശ് ടീമിനൊപ്പം ചേരുന്നത്. ലോകകപ്പിന് ശേഷം സ്റ്റീവ് റോഡ്സ് ടീം വിട്ടതിനാൽ മുഖ്യപരിശീലകനും ബംഗ്ലാദേശ് ടീമിനില്ല. മുൻ ഇന്ത്യൻ താരം സുനിൽ ജോഷിക്ക് പകരക്കാരനായാണ് വെട്ടോറി എത്തുന്നത്. കോർട്ട്നി വാൽഷിന് പകരക്കാരനായി ആണ് ദക്ഷിണാഫ്രിക്കൻ താരവും എത്തുന്നത്.