റയൽ മാഡ്രിഡിന്റെ പ്രതിരോധ താരത്തെ ടീമിലെത്തിച്ച് വോൾവ്സ്

Jyotish

റയൽ മാഡ്രിഡിന്റെ പ്രതിരോധനിര താരം ജീസുസ് വല്ലേഹോയെ ടീമിലെത്തിച്ച് പ്രീമിയർ ലീഗ് ടീമായ വോൾവ്സ്. ഒരു വർഷത്തേക്ക് ലോണിലാണ് താരത്തെ ടീമിലെത്തിക്കുന്നത്. കഴിഞ്ഞ സീസണിൽ പ്രീമിയർ ലീഗിൽ ഏഴാം സ്ഥാനത്ത് എത്തിയ വോൾവ്സ് 1980 നു ശേഷം ആദ്യമായാണ് യൂറോപ്യൻ ഫുട്ബോൾ കളിക്കുന്നത്.

യൂറോപ്യൻ ക്യാമ്പയിൻ വിജയകരമായി തുടങ്ങാനും വോൾവ്സിന് സാധിച്ചു. ഒരു വർഷത്തെ ലോണിന് ശേഷം വല്ലേഹോ മാഡ്രിഡിലേക്ക് മടങ്ങും. 2015ൽ റയൽ സരഗോസയിൽ നിന്നുമാണ് വല്ലേഹോ റയലിൽ എത്തുന്നത്. എന്നാൽ വരാനെ, റാമോസ്, നാച്ചോ എന്നിവരുള്ള റയൽ നിരയിൽ അധികം അവസരങ്ങൾ താരത്തിന് ലഭിച്ചില്ല. പരിക്കും 22 കാരനായ താരത്തിന് വിനയായി.