ഇംഗ്ലണ്ടിനെതിരെയുള്ള ആഷസ് പരമ്പരക്കുള്ള 17 അംഗ ടീമിനെ പ്രഖ്യാപിച്ച് ഓസ്ട്രേലിയ. കഴിഞ്ഞ വർഷം ഓസ്ട്രേലിയൻ ക്രിക്കറ്റിനെ പ്രതിസന്ധിയിൽ കൊണ്ടെത്തിച്ച ബോൾ ചുരണ്ടാൽ വിവാദത്തിൽ പെട്ട മൂന്ന് താരങ്ങളും ടീമിൽ ഇടം പിടിച്ചിട്ടുണ്ട്. ഡേവിഡ് വാർണർ, സ്റ്റീവ് സ്മിത്ത്, കാമറൂൺ ബാൻക്രോഫ്റ്റ് എന്നിവരാണ് ബോൾ ചുരണ്ടൽ വിവാദത്തിൽ പെട്ട് ക്രിക്കറ്റിൽ നിന്ന് വിലക്ക് ലഭിച്ചിരുന്നത്. വിലക്ക് കാലാവധികഴിഞ്ഞതോടെയാണ് താരങ്ങൾ ടീമിൽ തിരിച്ചെത്തിയത്. ആഷസ് പരമ്പരക്ക് മുൻപ് നടന്ന ട്രയൽ മച്ചിൽ പുറത്തെടുത്ത മികച്ച പ്രകടനമാണ് ബാൻക്രോഫ്റ്റിന് ടീമിൽ ഇടം നേടി കൊടുത്തത്.
ഇവരെ കൂടാതെ മിച്ചൽ മാർഷും വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനായ മാത്യു വെയ്ഡും ടീമിൽ തിരിച്ചെത്തിയിട്ടുണ്ട്. മിച്ചൽ നെസെറിന് ആദ്യമായി ടെസ്റ്റ് ടീമിൽ സ്ഥാനം ലഭിക്കുന്നത്. ഓഗസ്റ്റ് 1നാണ് ആഷസ് പരമ്പരയിലെ ആദ്യ ടെസ്റ്റ് മത്സരം.
Full squad: Tim Paine (c), Cameron Bancroft, Patrick Cummins, Marcus Harris, Josh Hazlewood, Travis Head, Usman Khawaja, Marnus Labuschagne, Nathan Lyon, Mitchell Marsh, Michael Neser, James Pattinson, Peter Siddle, Steven Smith, Mitchell Starc, Matthew Wade, David Warner