മിലാന്റെ യുവ ഫോർവേഡ് വോൾവ്സിലേക്ക് അടുക്കുന്നു

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

എ സി മിലാന്റെ ഭാവി പ്രതീക്ഷയെന്ന് വിലയിരുത്തപ്പെട്ടിരുന്ന യുവ സ്ട്രൈക്കർ ഇറ്റലിൽ വിടുന്നു. 21കാരനായ പാട്രിക് കുട്രോണെ ആണ് ഇറ്റലി വിട്ട് ഇംഗ്ലീഷ് പ്രീമിയർ ലീഗിലേക്ക് വരുന്നത്. പ്രീമിയർ ലീഗ് ക്ലബായ വോൾവ്സാണ് താരത്തിനായി രംഗത്ത് ഉള്ളത്‌. യൂറോപ്പ ലീഗിൽ ഇത്തവണ കളിക്കുന്ന വോൾവ്സ് ടീം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് കുട്രോണെയെ ടീമിൽ എത്തിക്കുന്നത്.

18 മില്യണോളം താരത്തിനായി വോൾവ്സ് ചിലവഴിക്കും. 2007 മുതൽ മിലാന്റെ യുവ ടീമുകൾക്ക് ഒപ്പമുള്ള താരമാണ് കുട്രോണെ. മിലാനിൽ 2017ൽ സീനിയർ ഡെബ്യൂട്ട് നടത്തിയ കുട്രോണെയ്ക്ക് മികച്ച തുടക്കവും മിലാനിൽ ലഭിച്ചിരുന്നു. ഇതുവരെ 69ൽ അധികം മത്സരങ്ങൾ കളിച്ച കുട്രോണെ 13 ഗോളുകളും മിലാൻ ജേഴ്സിയിൽ നേടിയിട്ടുണ്ട്.