ലോര്‍ഡ്സില്‍ ബാറ്റിംഗ് തിരഞ്ഞെടുത്ത് ഇംഗ്ലണ്ട്, ബോയഡ് റാങ്കിന് ചരിത്ര നേട്ടം

Sports Correspondent

ലോര്‍ഡ്സില്‍ അയര്‍ലണ്ടിനെതിരെയുള്ള ടെസ്റ്റ് മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്യുവാന്‍ തീരുമാനിച്ച് ഇംഗ്ലണ്ട്. ഇന്ന് ടോസ് നേടിയ ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ട് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഇംഗ്ലണ്ടിന് വേണ്ടി ടെസ്റ്റ് കളിച്ചിട്ടുള്ള ബോയഡ് റാങ്കിന്‍ ഇംഗ്ലണ്ടിനെതിരെ ഇന്ന് ടെസ്റ്റ് കളിക്കുവാനെത്തുന്നു എന്ന പ്രത്യേകതയും ഇന്നത്തെ മത്സരത്തിലുണ്ട്. 1947 നവാബ് ഓഫ് പട്ടൗഡിയാണ് ഇതിന് മുമ്പ് ഇത്തരം നേട്ടം കൈവരിച്ചിട്ടുള്ള താരം.

ഇംഗ്ലണ്ട് നിരയില്‍ ജേസണ്‍ റോയിയും ഒല്ലി സ്റ്റോണും അരങ്ങേറ്റം കുറിയ്ക്കുന്നു. അയര്‍ലണ്ടിന് വേണ്ടി മാര്‍ക്ക് അഡൈയര്‍ തന്റെ ടെസ്റ്റ് അരങ്ങേറ്റം കുറിയ്ക്കുന്നു.

ഇംഗ്ലണ്ട്: ജേസണ്‍ റോയ്, റോറി ബേണ്‍സ്, ജോ ഡെന്‍ലി, ജോ റൂട്ട്, ജോണി ബൈര്‍സ്റ്റോ, മോയിന്‍ അലി, ക്രിസ് വോക്സ്, സാം കറന്‍, സ്റ്റുവര്‍ട് ബ്രോഡ്, ജാക്ക് ലീഷ്, ഒല്ലി സ്റ്റോണ്‍

അയര്‍ലണ്ട്: വില്യം പോര്‍ട്ടര്‍ ഫീല്‍ഡ്, പോള്‍ സ്റ്റിര്‍ലിംഗ്, ആന്‍ഡ്രൂ ബാല്‍ബിര്‍ണേ, ജെയിംസ് മക്കല്ലോം, കെവിന്‍ ഒബ്രൈന്‍, ഗാരി വില്‍സണ്‍, മാര്‍ക്ക് അഡൈര്‍, ആന്‍ഡി മക്ബ്രൈന്‍, സ്റ്റുവര്‍ട് തോംപ്സണ്‍, ബോയഡ് റാങ്കിന്‍, ടിം മുര്‍ട്ഗ