അത്ലറ്റിക്കോ മാഡ്രിഡിന്റെ സൂപ്പർ സ്റ്റാറായിരുന്ന അന്റോണിയോ ഗ്രീസ്മെൻ ടീമിന്റെ പ്രീസീസൺ ക്യാമ്പിൽ ഇനിയും എത്തിയില്ല. തരത്തിന്റെ കരാർ ഇപ്പോഴും അത്ലറ്റിക്കോ മാഡ്രിഡിനൊപ്പം ആണെങ്കിലും താരം പ്രീസീസണ് വരാൻ തയ്യാറായില്ല. അത്ലറ്റിക്കോ മാഡ്രിഡ് വിടുമെന്ന് നേരത്തെ തന്നെ അറിയിച്ച ഗ്രീസ്മെൻ ഇപ്പോൾ സ്വയം തന്റെ റിലീസ് ക്ലോസ് അടക്കാൻ ഒരുങ്ങുകയാണ്.
120 മില്യണാണ് ഗ്രീസ്മെന്റെ ബൈ ഔട്ട് ക്ലോസ്. അത് നൽകി കരാർ അവസാനിപ്പിച്ച ശേഷം ബാഴ്സലോണയിലേക്ക് പോകാൻ ആണ് താരം ശ്രമിക്കുന്നത്. അവസാന അഞ്ചു വർഷമായി അത്ലറ്റിക്കോ മാഡ്രിഡിലെ ഏറ്റവും പ്രധാന താരമായിരുന്നു ഗ്രീസ്മെൻ. അത്ലറ്റിക്കോ മാഡ്രിഡിനായി 255 മത്സരങ്ങൾ കളിച്ചിട്ടുള്ള ഗ്രീസ്മെൻ 133 ഗോളുകളും 43 അസിസ്റ്റും ക്ലബിനായി നേടിയിട്ടുണ്ട്.