കോപ അമേരിക്കയ്ക്ക് ശേഷം ടിറ്റെ വിരമിക്കുമെന്ന അഭ്യൂഹങ്ങൾ പരക്കുന്നതിനിടെ ആ വാർത്ത നിഷേധിച്ച് ബ്രസീൽ ഫുട്ബോൾ അസോസിയേഷൻ രംഗത്ത്. കോപ അമേരിക്കയിൽ ഇപ്പോൾ ഫൈനലിൽ എത്തി നിൽക്കുകയാണ് ബ്രസീൽ. ഫൈനൽ വിജയിച്ചാലും പരാജയപ്പെട്ടാലും ടിറ്റെ രാജിവെക്കും എന്നായിരുന്നു ബ്രസീലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നത്.
ടീമിലെ അസോസിയേറ്റ് പരിശീലകരും മറ്റു ഒഫീഷ്യൽസും ടീം വിട്ടത് ടിറ്റെയെ വിഷമത്തിലാക്കി എന്നും അതുകൊണ്ട് ആണ് രാജിവെക്കാൻ തീരുമാനിക്കുന്നത് എന്നുമായിരുന്നു അഭ്യൂഹങ്ങൾ. ടിറ്റെയുടെ കർശന തീരുമാനങ്ങൾ കാരണമാണ് ഒഫീഷ്യൽസിൽ പലരും ടീം വിട്ടത്. എന്നാൽ 2022 ലോകകപ്പ് വരെ ടിറ്റെ ടീമിനൊപ്പം ഉണ്ടാകുമെന്ന് ബ്രസീൽ ഫുട്ബോൾ അസോസിയേഷൻ അറിയിച്ചു. മൂന്ന് വർഷമായി ടിറ്റെ ബ്രസീലിന്റെ ചുമതലയേറ്റെടുത്തിട്ട്. കഴിഞ്ഞ ലോകകപ്പിൽ ക്വാർട്ടറിൽ വീണെങ്കിലും ടിറ്റെ വന്ന ബ്രസീലിന്റെ ഫുട്ബോൾ ശൈലി വളരെ മെച്ചപ്പെട്ടിട്ടുണ്ടെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ.